Please visit www.sdpi.in for latest news updates
  • Congress & CPIM are Same in the Policy Towards Colonialism - E Abubakar

    SDPI National President E. Abubacker's Inauguration Speech in an Election Public Meet for Abdul Majeed Faisi at Kannur City
    Malayalam Report
    കണ്ണൂര്‍: സാമ്രാജ്യത്വനയം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും തുല്യരാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍. കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ സാമ്രാജ്യത്വ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ സി.പി.എം വളഞ്ഞ വഴിയിലാണ് നടപ്പാക്കുകയെന്ന വ്യത്യാസമേയുള്ളൂ. കണ്ണൂര്‍ സിറ്റിയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജീദ് ഫൈസിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം ജനതയെ നിറയൊഴിച്ച് ടാറ്റയ്ക്ക് വേണ്ടി ഭൂമി പിടിച്ചെടുക്കുന്ന സി.പി.എമ്മും എതിര്‍ക്കുന്നവരെ കേന്ദ്രസേനയെ ഉപയോഗിച്ച് നേരിടുന്ന കോണ്‍ഗ്രസ്സും തമ്മില്‍ എവിടെയാണ് വ്യത്യാസപ്പെടുന്നത്. ജനങ്ങള്‍ പ്രതീക്ഷയോടെ കണ്ട ഇടതുപക്ഷം വലതുപക്ഷത്തോട് ചേര്‍ന്നു നടക്കുകയാണിപ്പോള്‍. രാജ്യത്തെ ദലിത്-മുസ്ലിം പിന്നാക്ക വിഭാഗങ്ങള്‍ ഭയപ്പാടിന്റെ മുള്‍മുനയിലാണ് ജീവിക്കുന്നത്. ഇവിടെ ആര്‍ക്കും പിന്നാക്കക്കാരെ വെടിവച്ചിടാം. ബട്ലാ ഹൌസില്‍ രണ്ട് വിദ്യാര്‍ഥികളെ പോലിസ് വെടിവച്ചു കൊന്നു. പ്രദേശവാസികള്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും പോലിസിന്റെ മനോവീര്യം തകരുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടില്ല.
    ആര്‍.എസ്.എസിന്റെ കുപ്രചാരണം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. പിന്നീടത് പോലിസും കോടതിയും പ്രചരിപ്പിക്കും. തലശ്ശേരിയില്‍ പോലിസുകാര്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ കയറി ഹൈന്ദവ, ക്രൈസ്തവ വിദ്യാര്‍ഥികളോട് ലവ് ജിഹാദികള്‍ ഇറങ്ങിയിട്ടുണ്െടന്നും സൂക്ഷിക്കണമെന്നും പറയുന്നിടത്ത് വരെ കാര്യങ്ങളെത്തി. ദലിത് കോളനികളില്‍ കള്ളും കഞ്ചാവും വില്‍ക്കുന്ന ആര്‍.എസ്.എസിനെയും ശിവസേനയെയും എതിര്‍ത്തതാണ് ഡി.എച്ച്.ആര്‍.എമ്മിനെ തീവ്രവാദികളും ഭീകരവാദികളുമാക്കാന്‍ കാരണമായത്. ഇതിനെയൊക്കെ എതിര്‍ക്കാന്‍ ദേശീയതലത്തില്‍ ശക്തമായ രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാവണം. അതാണ് എസ്.ഡി.പി.ഐ നിര്‍വഹിക്കുന്നത്. പണ്ഡിതന്മാരിലെ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരനിലെ പണ്ഡിതനുമാണ് മജീദ് ഫൈസി. എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ഥിയായല്ല ജനങ്ങളുടെ സ്ഥാനാര്‍ഥിയായാണ് മജീദ്ഫൈസിയെ കണ്ണൂരില്‍ നിര്‍ത്തിയത്. അത്കൊണ്ട് കണ്ണൂരിലെ ശാശ്വത സമാധാനത്തിനും വികസനത്തിനും വേണ്ടി അദ്ദേഹത്തെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും അബൂബക്കര്‍ അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ സംസാരിച്ചു.

0 comments:

Leave a Reply