Please visit www.sdpi.in for latest news updates
  • Election Day - Malayalam Report & Photos

    കണ്ണൂര്‍: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമാണു സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതെങ്കിലും പ്രചാരണത്തില്‍ മുന്നണികളോടപ്പം ഒപ്പത്തിനൊപ്പമെത്തിയ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അബ്ദുല്‍ മജാദ് ഫൈസി തിരഞ്ഞെടുപ്പ് ദിവസവും മണ്ഡലത്തില്‍ സജീവമായി. മണ്ഡലത്തിലെ 129 ബൂത്തുകളില്‍ എല്ലായിടത്തും സന്ദര്‍ശിച്ച ഫൈസി പോളിങ് ഏജന്റുമാരുമായി വോട്ടെടുപ്പ് നില വിലയിരുത്തി.
    ന്യൂനപക്ഷ കേന്ദ്രങ്ങളിലെ സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിങ് ബൂത്തിലെത്തിയത് എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്. ഈ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാവുമെന്നാണ് എസ്.ഡി.പി.ഐ വിലയിരുത്തുന്നത്. ന്യൂനപക്ഷ മേഖലയായ നഗരസഭയിലെ ചില ബൂത്തുകളിലും പൂഴാതി, ചിറക്കല്‍ പഞ്ചായത്തിലെ 10ലധികം ബൂത്തുകളിലും 80ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ഈ വോട്ടില്‍ യു.ഡി.എഫും പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികളെ പോലെ തന്നെ എല്ലാപോളിങ് കേന്ദ്രങ്ങളിലും സ്ലിപ്പ് നല്‍കാന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ബൂത്തുകള്‍ കെട്ടി പ്രഥമ വോട്ടെടുപ്പില്‍ സജീവത നിലനിര്‍ത്തി.




0 comments:

Leave a Reply